Friday 14 March 2014

കള്ളൻ നരകത്തിൽ




ഒരു കൊടിയ ദുഷ്ടനായ കള്ളൻ ഒരു ദിവസം യാദൃശ്ചികമായി മരണാസന്നയായ ഒരു സ്ത്രീക്ക് അൽപം വെള്ളം കൊടുത്തു. ഒരു കൊട്ടേഷൻ സംഘത്തിനു നേതൃതം കൊടുത്ത്  ധൃതിയിൽ യാത്ര ചെയ്തു കൊണ്ടിരുന്ന തസ്കര വീരന് സ്ത്രീയുടെ വേദന കണ്ടു സഹിക്കാനായില്ല.
സത്രീ അപ്പോൾ തന്നെ മരിച്ചു എങ്കിലും ടിയാൻ വളരെ അധികം വർഷങ്ങൾ മറ്റു കള്ളന്മാരെ പോലെ ജയിലിലും പുറത്തുമായി തൻറ്റെ സേവനങ്ങൾ തുടർന്നു കൊണ്ടിരുന്നു.
അവസാനം സംഭവബഹുലമായ ആ ജീവിതത്താളുകൾ യമാരാജാൻ മടക്കുന്നു.    

 ഈ മഹാപാപിയുടെ ഉള്ളിൽ ഉറങ്ങി കിടന്നിരുന്ന നന്മയുടെ കുഞ്ഞു നാളങ്ങളിൽ ആകൃഷ്ടനായ ദൈവത്തിന് പോലും ഇയാളെ അവിടുത്തെ ഏറ്റവും കടുത്ത ശിക്ഷയായ തീനരകത്തിൽ  നിന്നും രക്ഷിക്കാനായില്ല.
അതു ഇവിടുത്തെ തൂക്കി കൊല്ലലിനേക്കാൾ ഭയാനകം.

രക്ഷപെടാം എന്ന ആശയിൽ രണ്ടുമൂന്നു വർഷത്തെ ജയിൽ ജീവിതവും, ഏതാനും മണിക്കൂറുകൾ മാത്രം നീളുന്ന മരണഭയവും വേദനയുമാണ് ഇവിടുത്തെ മരണശിക്ഷയിൽ ഉള്ളത്.

എന്നാൽ അവിടെ കടുത്ത വേദനയിലും പീഡനങ്ങളിലും ഇനി ഒരിക്കലും തീരാത്ത നരക ജീവിതമാണ്.

ജന്നത്ത് കോടതിയിൽ കൂറ് മാറുന്ന സാക്ഷികൾ ഇല്ല.
ഘട്ടം ഘട്ടമായി ശിക്ഷകൾ ഇളവു ചെയ്യാൻ കീഴ്കോടതിയും, മേൽകോടതികളും ഇല്ല.
ദയാ ഹർജി പരിഗണിക്കുവാൻ പ്രസിഡന്റ്റും ഇല്ല.
പിന്നെ പ്രതിയെ രക്ഷിക്കാൻ മതങ്ങളും രാഷ്ട്രീയ പാർട്ടികളും ഇല്ല.
അങ്ങിനെ ജന്നത്ത് കോടതിയിൽ ഇരുന്നു ദൈവം നമ്മുടെ കഥാനായകനെ ജഹന്നത്തിലേക്ക് ദുഖത്തോടെ അയച്ചു.
പശ്ചാത്തപിക്കുന്ന കുറ്റവാളികളെ കുറ്റവിമുക്തരാക്കി നന്നാക്കി എടുക്കുവാനുള്ള വകുപ്പ് ദേവലോകത്ത്‌ ഇല്ലായിരുന്നു.
മേഘങ്ങൾക്കിടയിലെ കലാപാനിയിലേക്ക് അദ്ധേഹത്തെ അയച്ച് യമരാജൻ ദിവസകണക്കുകൾ കൂട്ടി പെരുക്കി ഒപ്പിച്ചെടുത്തു.

എന്നാൽ ദേവഗണങ്ങളുടെ നിരത്തരമായ ആവശ്യം പരിഗണിച്ചു, ഈ അസുരവിത്തിനെ ഒരു ദിവസത്തേക്ക് പരീഷണാർത്ഥം ഭൂമിയിലേക്ക്‌ അയക്കാം എന്നു  ഭുലോകങ്ങളെ അമ്മാനമാടുന്ന  ആ കരുണാമയൻ തീരുമാനിച്ചു. 
അത് മറ്റു കള്ളന്മാരെ കുരുക്കുവാനുള്ള ഒരു വിദ്യയും ആയിരുന്നു.

അങ്ങിനെ ഒരു ദിവസം ഈ നരകവാസി ഭൂമിയിൽ എത്തുന്നു

ബാക്കി 24 മണിക്കൂർ 
ആദ്യം തന്നെ തിരുഅനന്തപുരം,  ചങ്ങനാശ്ശേരി, കോട്ടയം, മലപ്പുറം, കൊല്ലം, തിരുവല്ല , കുമ്പനാട് മുതലായ സ്ഥലങ്ങളിൽ എത്തി ഇന്ദ്രലോകത്തിൽ നിന്നു കിട്ടാത്ത ദൈവാനുഗ്രഹം മതിയാവോളം നുകർന്നു.
ആദ്യം എവിടെ പോയി എന്നു മറ്റുള്ളവർ അറിഞ്ഞാൽ പുലിവാലാകും എന്നു മനസിലാക്കിയ ഈ സൂത്രങ്ങളുടെ രാജൻ, യാത്രയുടെ വിവരങ്ങൾ രഹസ്യമായി സൂഷിച്ചു. 
വന്ദിക്കേണ്ടവരെ  വന്ദിക്കാൻ അദ്ദേഹം കുട്ടിക്കാലം മുതലേ പഠിച്ചിരുന്നു.
യമരാജൻ കൊട്ടേഷനെടുത്തവരെ വന്ദിച്ചാൽ പണി കിട്ടും എന്നും അദ്ദേഹത്തിന് അറിയാമായിരുന്നു. അതുകൊണ്ട് ബുദ്ധിയായി അതൊക്കെ ഒഴിവാക്കി. 

ബാക്കി 12  മണിക്കൂർ
രൂപിയായും, അരൂപിയായും നിമിഷങ്ങൾകൊണ്ട്‌ എവിടെയും എത്താമെങ്കിലും സമയക്കുറവു കൊണ്ട് അദ്ധേഹത്തിൻറ്റെ പല പരിപാടികളും മാറ്റി വെക്കേണ്ടി വന്നു.
വടക്കൻ പാട്ടുകളിലെ 'തച്ചോളി', 'ആരോമൽ'  എന്ന പോലെ 'കൊടി' , 'കീരി' മുതലായ സ്ഥാന പേരുകൾ ഉള്ള പലരെയും അതു കൊണ്ട് ഒഴിവാക്കേണ്ടി വന്നു.
എന്നാൽ പല 'കൊടി' കളുടെയും ജീവനാഡികളായ,  എന്നും തനിക്കു താങ്ങും തണലും ആയിരുന്ന ആരെയും,  ഈ ഹൃദയമുള്ള ചെപ്പിടി വിദ്യകളുടെ മാന്ത്രിക രാജാവ് മറന്നില്ല.
അമ്മയെ കണ്ടതിലും കൂടുതൽ ജയിലുകളിലും മറ്റും കണ്ട മുഖങ്ങൾ വീണ്ടും കണ്ടപ്പോൾ, ദൈവത്തിൻറ്റെ പോലും  ശ്രദ്ധ പിടിച്ചു പറ്റിയ നമ്മുടെ  നായകൻറ്റെ ശബ്ദം ഇടറി.   

ബാക്കി 4  മണിക്കൂർ
കരോട്പതിയിലെ  ബച്ചനെ പോലെ ദേവലോകം ഓഫീസിൽ നിന്നും ഇടക്കിടെ സമയത്തിൻറ്റെ മുന്നറിയിപ്പുകൾ വന്നുകൊണ്ടിരുന്നു.

മനുഷ്യനല്ലാത്തത് കൊണ്ട് ഉദരനിമിത്തങ്ങളിൽ നിന്നും മുക്തനായ കവർച്ചയുടെ ഈ സൂപ്പർ മാൻ, താൻ പണ്ടു സംരക്ഷണം കൊടുത്തിരുന്ന കൊടി മരങ്ങളെയും, ഷാപ്പുകളേയും, മണൽ ലോറികളെയും, ആഫീസുകളെയും സ്നേഹത്തോടെ നോക്കി. 

ബാക്കി 1  മണിക്കൂർ
ഏറ്റവും നെഞ്ചോട്‌ ചേർത്തുവച്ച  പരിപാടി അവസാനം ആക്കിയത് മറ്റൊന്നും കൊണ്ടല്ല.
തൻറ്റെ ഔദ്യോകിക   ജീവിതത്തിൻറ്റെ ആരംഭ ദശയിൽ, ഒരു മെയ്യും ഒരു ഹൃദയവുമായി   തന്നോടൊപ്പം നിന്ന നല്ലവരായ കൊച്ചു കള്ളന്മാരോടൊപ്പം   
അവസാന നിമിഷങ്ങൾ ചിലവാക്കണം എന്നു നേരത്തെ തീരുമാനിച്ചിരുന്നു.
ഇപ്പോഴത്തെ അധോലോകവാസിയായ ഈ അത്ഭുത മോഷ്ടാവ് പിന്നീട് ഉയർച്ചയുടെ പടവുകൾ കയറിയപ്പോൾ കഥാ പുരുഷനിലെ ബാർബർ ബാലനെ പോലെ ഇവരാരും ഇദ്ദേഹത്തെ കാണുവാൻ എത്തിയിരുന്നില്ല. 

ആരുടേയും കരളലിയിപ്പിക്കുന്ന സ്നേഹപ്രകടങ്ങൾക്ക്‌ ഒടുവിൽ പ്രാണൻ വെടിഞ്ഞു നരകത്തിൽ എത്തിയ കാര്യം അവരോടു പറഞ്ഞു. 
അവരോന്നിച്ചു ചോദിച്ചു.
ഹോ കഷ്ടം! നീ എങ്ങിനെ അവിടെ കഴിയുന്നു. 
തൃലോകങ്ങൾ താണ്ടിയ തസ്കര രാജാവ് പറഞ്ഞു

അടി പൊളി ... വലിയ വലിയ ആൾക്കാരാണ്‌ എവിടെയും.
പോപ്പുമാരും, സ്വാമിമാരും, പിന്നെ ഉന്നത നേതാക്കന്മാരും, ബിസിനെസ്സ്കാരും, സിനിമാക്കാരും, സർക്കാര് ജോലിക്കാരും .. ... പറഞ്ഞു കൊണ്ടിരുന്നപ്പോൾ തന്നെ ഒരു ഗന്ധർവനെ പോലെ അയാൾ മാഞ്ഞു പോയി. മലയാറ്റൂരിൻറ്റെ യക്ഷിയെ പോലെ.

വീണ്ടും കാണാം എന്ന അവസാന വാക്ക് പറയുവാൻ അയാൾക്കു കഴിഞ്ഞില്ല. 
ഒരു പക്ഷെ ഈ കൊച്ചു കള്ളന്മാരെ അയാൾ ഇനി ഒരിക്കലും കാണില്ലായിരിക്കാം.

(കഥാ ബിന്ദുവിനു ജോർജ് ബർണാഡ്  ഷായോട് കടപ്പാട്) 

ജേക്കബ്‌ ജോണ്‍ 
തിരുവല്ല           

Tuesday 25 February 2014

പ്രിയപ്പെട്ട കമ്മുനിസ്റ്റ്കാരെ നിങ്ങൾ മറന്നോ ഈ മുഖം

പ്രിയപ്പെട്ട കമ്യൂണിസ്റ്റ്കാരെ നിങ്ങൾ മറന്നോ ഈ മുഖം 



ഇദ്ദേഹവും, തോപ്പിൽ ഭാസി, വയലാർ , ദേവരാജൻ,
ഓ എൻ വി അങ്ങിനെ കുറേപ്പേരും
ഇല്ലായിരുന്നെങ്കിൽ ഒരിക്കലും ഇവിടെ
ലോകത്തിലെ  ആദ്യത്തെ തിരഞ്ഞെടുത്ത
കമ്യൂണിസ്റ്റു ഗവണ്മെന്റ്ഉണ്ടാകുമായിരുന്നില്ല.

അച്യുതാനന്ദനും പിണറായിയും തമ്മിലുള്ള യുദ്ധത്തിന്റെ ഇടയിൽ, സരിതയുടെയും ടി പി യുടെയും കുരുക്കുകൾക്കിടയിൽ നിങ്ങൾ ഈ മുഖം മറന്നിട്ടുണ്ടാവും.

ടി വി യും മാധ്യമങ്ങളും ഇല്ലായിരുന്ന കാലത്ത് ഗാനങ്ങളിൽ കൂടിയും നാടകങ്ങളിൽകൂടിയും ഇവർ വിപ്ലവ സന്ദേശങ്ങൾ ജനങ്ങളിൽ എത്തിച്ചു.
കൂടാതെ കമ്മ്യൂണിസ്സത്തിനു ഒരു കാൽപനികതയും വൈകാരികതയും നല്കിയത് ഇവരാണ്. 

ആദ്യ കാലത്ത്  ഇദ്ദേഹത്തിൻറ്റെ മിക്ക കവിതകളും നിരോധിക്കപ്പെട്ടിരുന്നു. നാല്പതോളം സിനിമകൾ സംവിധാനം ചെയ്യുകയും ആയിരക്കണക്കിനു അമൂല്യങ്ങളായ  ഗാനങ്ങൾ രചിക്കുകയും ചെയ്ത പി ഭാസ്കരനെ നിങ്ങൾക്ക് എങ്ങിനെ മറക്കുവാൻ കഴിയും.

ഇന്ന് അദ്ദേഹം പുസ്തക താളുകൾ മടക്കിയിട്ടു ഏഴു വർഷം.  

http://www.youtube.com/watch?v=4iczUOGEB_Q

           

Saturday 15 February 2014

വാലന്ടിൻസ് ഡേക്ക് ഒരു ഗീതം

എനിക്ക് ഇതു വരെ വാലന്ടിൻസ്  ഡേ ആഘോഷിക്കാൻ പറ്റിയില്ല. കാരണം ഒരു സുന്ദരിയും ഇതു വരെ എന്നെ ഒന്നു കടാഷിച്ചില്ല. ഇതിന്ടെ ശരിക്കുള്ള ഉച്ചാരണം പോലും അറിയില്ല. അതൊന്നു ചോദിക്കാൻ സുകുമാർ അഴീക്കോടും എം കൃഷ്ണൻ നായരും ഇല്ല താനും. പക്ഷെ ആഘോഷിക്കുന്നവരുടേയും, ആഘോഷിക്കാത്തവരുടെയും,    ആഘോഷവിരുദ്ധരുടെയും ഇടയിലുള്ള വിടവ് എന്താണ് എന്ന് ഒന്ന് ആലോചിച്ചു പോയി.
           അതിന്ടെ പാശ്ചാത്യ പരിവേഷം ആണ് പ്രശ്നം എങ്കിൽ, പാശ്ചാത്യൻ കണ്ടു പിടിച്ച പിഞ്ഞാണം മുതൽ ഉടുതുണി വരെയും, ജനാതിപത്യം മുതൻ മൊട്ടുസൂചി വരെയും, ഈ ഞാനെഴുതുന്ന അച്ചടി മുതൽ ഈ കമ്പ്യൂട്ടർ വരെയും ഉപയോഗിക്കുന്ന എനിക്ക് അതു മനസ്സിലാകയില്ല.
        ഇനി അതല്ല അതിന്ടെ പിന്നിലെ പാശ്ചാത്യ മത പരിവേഷം ആണ് പ്രശ്നം എങ്കിൽ, ഓണവും, ക്രിസ്തുമസും, ബലി പെരുനാളും, ദീപാവലിയും, ഹൊലിയും ആഘോഷിച്ചിട്ടുള്ള എനിക്ക് അതും മനസ്സിലാകയില്ല.
     വിദേശത്തു നിന്നുള്ളതെല്ലാം മ്ലേച്ചം ആണെങ്കിലും ഇവിടെ ഏതു മതക്കാർക്കും, ഏതു കുട്ടി ദൈവങ്ങൾക്കും ഒരു സായിപ്പിനെയൊ മദാമ്മയെയോ മുൻപിൽ പ്രദർശിപ്പിചില്ലെങ്കിൽ ഒരു വെയിറ്റില്ല  എന്നാണ്. പിന്നെ ലക്ഷ്യമോ അവർ അടിച്ച ഡോളർ നോട്ടും.ഇന്ത്യയിലെ ഏറ്റവും വലിയ കൃസ്തുമതത്തിന്റെ തലവൻ ഇറ്റലിയിൽ, രണ്ടാമത്തെ ഏറ്റവും വലിയ കൃസ്തുമതത്തിന്റെ തലവൻ സിറിയയിൽ. മുസ്ലീംഗൾക്ക് മോക്ഷം കിട്ടാൻ പോണം സൌദിയിൽ.  ഇതൊന്നും പോരാഞ്ഞിട്ട് യേശുവിന്റെ നിറം മാറ്റി, താടിയും മുടിയും ചെമ്പിപ്പിച്ച് സായിപ്പാക്കി. ശ്രീരാമന്റെ താടിയും, മീശയും നിറവും മാറ്റി സായിപ്പാക്കി.  ഇസ്ലാമിൽ പടം നിഷിദ്ധമായത് കൊണ്ട് അവർ രക്ഷ പെട്ടു. കൂനിന്മേൽ കുരു പോലെ, കൃസ്ത്യാനികൾ  സുറിയാനിയിലും ലാറ്റിനിലും , ഇംഗ്ലീഷിലും പ്രാർത്ഥിക്കുമ്പോൾ,  മുസ്ലീംഗൾ അറബിയിലും ഹിന്ദുക്കൾ സംസ്കൃതത്തിലും പ്രാർത്ഥിക്കുന്നു.
         പിന്നെ രാഷ്ട്രീയക്കാരുടെ കാര്യമോ അതിലും കഷ്ടം. കോണ്‍ഗ്രസിന്‌ നേതാവ്  ഇറ്റലിയിൽ നിന്നും. ബി ജെ പിക്കാർക്കോ, പാകിസ്ഥാനിൽ നിന്നും. പാവം കമ്മ്യൂണിസ്റ്റുകാർക്ക്  മാത്രം ഒരു വിദേശിയെ തരപ്പെടുത്താൻ പറ്റിയില്ല. ആ കുറവ് നികത്താൻ മുറി നറയെ വിദേശികളുടെ പടം തൂക്കി അവർ സായൂജ്യം അടയുന്നു.  നിയമസഭയിൽ മാതൃഭാഷാ പ്രണയം വിളംബിയിട്ടു, സ്വന്തം മക്കളെ ഇംഗ്ലീഷ് മീഡിയം സ്കൂളുകളിൽ ചേര്ക്കുന്നു. കൃഷിയുടെയും, നാടിന്റെ നന്മയുടെയും സൂക്തങ്ങൾ പാടിയിട്ട് സ്വന്തം മക്കളെ ഗൾഫിലേക്കും അമേരിക്കയിലേക്കും അയക്കുന്നു.       
എനിക്ക് ഒരു സന്തോഷം ഉണ്ട്. ലോകം മുഴുവൻ കണ്ടിട്ടും പഠിച്ചിട്ടും  തീർത്തും അഭിമാനത്തോടെ സ്വദേശിയായി മരിച്ച ഒരു രാഷ്ട്ര പിതാവ് നന്മുക്കുണ്ട്.

Friday 31 January 2014

Life has gone. Light has not gone


Life has gone. Light has not gone

Melville De Mellow in his ten hour long marathon commentary during the funeral of Gandhiji said ” He died as he always lived, private man without wealth, without property without official titles or office.  Mahatma Gandhi was not a commander of army, nor a ruler of vast lands. He could not boast of  any scientific achievement or artistic gift.”  Yet More than 70 countries have erected statues to honor him including Great Britain against which he fought tooth and nail, all through the last phase of his life. Almost all countries in the world released stamps on him(More than 150 countries). On his birth centenary day, 02 Oct 1969, forty(40) countries and UN released stamps on the same day. Strangely, he was the first person outside the British Royal family to be depicted on a stamp of England.  Even when he was fighting the British, the British people admired him. UN has declared his birth day Oct 2 as Non Violence day in his honor. Several films, documentaries, TV shows, books and articles to his name. Hundreds of universities around the world have his philosophy as major subject taught.  No other person in the whole modern history of man, was honored globally to this extent.
He took single handedly, the task of uniting and leading half a billion people, scattered geographically, talking different languages, following different religions and culture, struggling under the double yokes of small kings and the British,  most of them without the basic needs of food and education. Ultimately he guided the people to liberty and brought the powerful British Empire where even the sun never set, to its knees. This triggered off freedom movements in several countries. He played direct and critical role in liberating three major countries in the world. There is no state in India without a Gandhi statue. There is no city in India without an MG Road. By not giving Nobel Peace Prize to Gandhiji, the credibility of  Nobel Prize has gone down and not that of Gandhiji. The greatest intellect and brilliant genius ever lived on the earth, Albert Einstein said so poetically about Gandhiji - "Generations to come will scarce believe that such a one as this ever in flesh and blood walked upon this earth.” As Melville said, unfortunately “the  Apostle of truth and Non-violence was born in to the world of untruth and violence.”

Cute childish innocent face of Gandhi

Time magazine(30 June 1947) depicts his symbolic picture showing his effort to unite and not to divide.

At this point of time(March 1930), no sane person believed that this armless army under a lean, brown man will bring to knees, the well armed, well distributed and strongest army in the world.

His Reward - Three metal bullets
His Retaliation - Three chants of  'Hey Ram'


Sunday 26 January 2014

Avatar Aravind Kejriwal


Avatar Aravind Kejriwal

Kejriwal has achieved his goal.  He has shown that we are befooled by the so called politicians. He has exposed the fact that corruption among politicians and bureaucrats is the number one enemy of India. Also he has proved that if there is a will, there is a way out. His movement has forced the RTI and Jan Lokpal Bill much ahead. Moreover, he is well qualified and competent.  To carry him to phase II, requires very extraordinary skills and miracle support. Like Krishna ,Christ, Gandhi or Lincoln,  it is inevitable that he withdraws himself or wait for a forced exit. Congress will pull his legs just before Lok Sabha elections to prove that such movements will not deliver good governance.

 During any transition, system will get disturbed. Only years and years of anarchy and trouble delivered the Independent Indian baby. America, France, Russia all went through a second phase of transition tagged with a name suffixed ‘revolution’. Since we have democracy and global circumstances have changed, such revolutions cannot happen. Movements like these will trigger awareness and more movements. I think now the second change is inevitable. Very soon most of the politicians will have to work to earn their daily bread. Otherwise they will face dire hardships.  Traditions and customs calling for stability is another false argument chanted by the guards of the present system. Most of the traditions and customs we follow are outdated Britsh Raj products. The British wanted stability because they never wanted change. Our politicians want stability in this present system, because they do not want real democracy. Kejriwal is people’s candidate, where as most of the others including Rahul and Modi are party products. If these parties decide their candidates by secret votes among their members at booth level, 90% percent of the present MPs and MLAs would never see any legislative house. Now people are forced to vote for one of the candidates air dropped by party HQs. As a consequence, such MLAs and MPs can only yell Their Master’s Voice and the system will continue in full stability.  Now change is more important than stability. Without falling no one can learn walking.

കാനഡയുടെ വളർച്ചയിൽ പങ്കു ചേരാൻ പോയവർ


കാനഡയുടെ വളർച്ചയിൽ പങ്കു ചേരാൻ പോയവർ  

"കാനഡ മരത്തിൽ ഡോളർ പറിക്കാൻ പോയവർ" 
എന്ന നിർമല തോമസിന്റ്റെ ലേഖനം, http://www.nalamidam.com/archives/13472 
 തലക്കെട്ട്‌ സൂചിപ്പിക്കുന്നതുപോലെ   കേരളത്തിൽ നിന്നുള്ള പ്രവാസികളെ അഭയാർഥികൾ ആയി ചിത്രീകരിക്കുന്നത് ആണ്. യൂറോപ്പിൽ നിന്നും, മന്ഗോളിയയിൽ നിന്നും മറ്റും ഇവിടെ എത്തിയവരും, ഇറാൻ , പാക്കിസ്ഥാൻ , ബംഗ്ലാദേശ് , ശ്രീലങ്ക , ചൈന തുടങ്ങി അനേക രാജ്യങ്ങളിൽ നിന്നും ഇവിടെ  എത്തിയവരും ആരാണ്? തട്ടിപ്പിലൂടെയും , പിടിച്ചു പറിയിലൂടെയും ഇവിടെ എത്തിയ സായിപ്പിനെ കാണുമ്പോൾ നിർമലയെ പോലുള്ളവർ 'കബാത്' മറക്കും. സ്വന്തം നാട്ടുകാർ എന്തു ചെയ്താലും അതിനെ നിസാരവൽകരിക്കും. മലയാളികളെ ലോകത്തിന്റെ നാനാ ഭാ ഗങ്ങളിൽ എത്തിച്ചത് അവരുടെ ഉയരുവാനുള്ള വാഞ്ചയും അർപണ ബോധവും വിദ്യാഭ്യാസത്തിലുള്ള   മേൽകയ്യും തന്നെ.  ഇന്ന് വായുവും വെളിച്ചവും ഇല്ലാത്ത സ്ഥലങ്ങൾ    ഉണ്ടെങ്കിൽ പോലും മലയാളി ഇല്ലാത്ത സ്ഥലം ഉണ്ടോ എന്ന് സംശയമാണ്.   ഇവരെ ഒക്കെ എന്തോ  പീഡിത ജനതയായി ചിത്രീകരിച്ച നിർമലക്കു 'മല്ലു സിണ്ട്രോം' ആണ്. എന്തു കണ്ടാലും അതിനെ  ആത്മനിന്ദയോടും,  നിഷേധതോടും നോക്കിക്കാണുന്ന ഒരു പ്രതേക വിഭാഗം മലയാളികൾക്ക് മറുനാട്ടുകാർ ഇട്ട ഓമന 
പേരാണ് 'മല്ലു'.ഇങ്ങനെയുള്ളവർ എവിടെ ചെന്നാലും ആ നാടിനെ കുറ്റം പറയും. ഇവടെ വരുമ്പോൾ ഈ നാടിനെ കുറ്റം പറയും.   ബുദ്ധിയുടെ ഏറ്റവും അങ്ങീകരിക്കപെട്ട നിർവചനം 'Adaptability to circumstances' ആണ്. അങ്ങിനെയെങ്കിൽ ലോകത്തിലെ തന്നെ ഏറ്റവും ബുദ്ധിയുള്ള ഒരു വിഭാഗം മലയാളികൾ തന്നെ.   സാംസ്കാരികമായും സാമ്പത്തികമായും നാടിൻറെ ഉയർച്ചയിൽ ഇവർക്കുള്ള സ്ഥാനം ഇവിടുത്തെ മത -രാഷ്ട്രീയ നേതാക്കന്മാരേക്കാളും വളരെ ഉയരത്തിലാണ്. 

   

Monday 20 January 2014

"I had the blues because I had no shoes Until upon the road I met a man who had no feet" - Dale Carnegie

These videos could be a miracle to you.. For me they were.

http://www.youtube.com/watch?v=6P2nPI6CTlc&app=desktop

http://www.youtube.com/watch?v=oXOGgoageKI&app=desktop

Nick Vujicic is a miracle if you can find it.
In simple words, miracle is an incident or state which arouses admiration and imprints a strong positive impact on you. Miracle is an event which cannot be evaluated though common logic, and hence attributed to the Divine or unknown force.  If you look at the word scientifically, it is a person or thing or incident which can be a marvellous example of something positive.
It is not the success story of this man which is the miracle in this. But it is the God's miracle of projecting Hope, Confidence, Faith in oneself through this man, born with all adversities, both physical and emotional. It is the Positive Attitude towards this precious life, when life is seemingly challenging and threatening every second. Strangely God has not instilled this life in 99.99% of His other creations across this infinite and borderless Universe(as far as our knowledge goes).

After listening to this speech of Nick, I feel God gave me a better message through this man Nick Vujicic, better than He could  through various books of Religion Like Tipitaka, Vedas, Mahabharatham, Ramayanam, Bible, Guru Granth Sahib, Quran. The words of  Nick stings the heart, "When you don’t get a miracle, you can still be a miracle to someone else".  

watch these videos

Listen to this great song by Vayalar,Devarajan,Yesudas portraying this 'beautiful soil' mentioned by nick in his speech.

The same feeling expressed differently in this song by Richard Rodgers, Oscar Hammerstein II and Julie Andrews, well depicted also by Julie Andrews

Finally watch this song by RD Burman Sahir Ludhianvi ,kishore Kumar, Sushma Shrestha  well portrayed by Shashi kapoor and Master Tito

We continue with our complaints about pain on the knees and scores of other things. These people above at least don’t have to complain about their knees, because they do not have them.
Nick aptly quoted Mark Twain “The two most important days in your life are the day you are born, and the day you find out why”.  

Dale Carnegie pointed out that the probability of exact duplication of  anyone is one out of 5000 Billion. That is, if there are 5000 billion people on earth, there is a chance that two people are exact copies. Now the world’s population is around 5 Billion. This clearly shows that God has never created a person like you or me before. And He will never create one like us again. So being His unique creations we have a purpose, and we only can fulfil it, and no one else.  “May be we are not miracles. Still we can be miracles to some one else.” Very small things we do can be a miracle to others, like encouraging a person struggling with all negatives, soothing words we give to an emotionally wounded person and millions of such things. “Most of the precious things in life are available free of cost”. But we either refuse to get it or neglect it. If half glass is empty, remember half glass is full too.